Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide Attempt

പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും പൂ​ട്ടി​യി​ട്ടെ​ന്ന് പ​രാ​തി; ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: വ​നി​താ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റും ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മു​റി​യി​ൽ പൂ​ട്ടി​യി​ട്ടെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​ര​ത്തെ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യും ന​ട​ത്തി. പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശി​ക്കും ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യ സി​ന്ധു​വി​ന്‍റെ പ​രാ​തി. എ​ത്ര​പ​റ​ഞ്ഞി​ട്ടും വാ​തി​ൽ തു​റ​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

വെ​ള്ള​നാ​ട് ശ​ശി​യും സെ​ക്ര​ട്ട​റി സി​ന്ധു​വും ത​മ്മി​ൽ നേ​ര​ത്തേ​യും ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തെ​ച്ചൊ​ല്ലി​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​വി​ഷ​യ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ശ​നി​യാ​ഴ്ച വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്.

മൂ​ന്ന​ര​യോ​ടെ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ താ​ൻ ക​ള​ക്ട​റേ​റ്റി​ൽ പോ​യ​തി​ന് വെ​ള്ള​നാ​ട് ശ​ശി പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. "ആ​രോ​ട് ചോ​ദി​ച്ചാ​ണ് വ​ണ്ടി​യെ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞ് പ്ര​സി​ഡ​ന്‍റ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ചു. താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി. ചോ​ദി​ക്കാ​ൻ പോ​യ​പ്പോ​ൾ എ​ന്നെ മു​റി​യി​ൽ​പൂ​ട്ടി പി​ന്നീ​ട് വ​നി​താ അം​ഗ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് അ​ടി​പ്പി​ച്ചു. ഞാ​ൻ ഇ​വി​ടെ​നി​ന്ന് പോ​കാ​ത്ത​താ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ശ്‌​നം. അ​യാ​ൾ​ക്ക് വ​ണ്ടി​യും വേ​ണം. ഞാ​ൻ ഇ​വി​ടെ​വ​ന്ന അ​ന്നു​മു​ത​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​പ​ദ്ര​വ​മാ​ണ്. സ​ഹി​ക്കാ​ൻ​വ​യ്യാ​തെ​യാ​ണ് ബാ​ഗി​ൽ അ​ലു​വ മു​റി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ക​ത്തി കൊ​ണ്ട് സ്വ​യം കു​ത്തി​ച്ചാ​വാ​ൻ ശ്ര​മി​ച്ച​ത്'.- സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​ശ്‌​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ വാ​ഹ​നം ത​ങ്ങ​ൾ കൊ​ണ്ടു​പോ​കു​മെ​ന്ന് പോ​ലീ​സ് ക​ടു​പ്പി​ച്ച് പ​റ​ഞ്ഞ​തോ​ടെ ശ​ശി പോ​ലീ​സി​നോ​ടും ത​ട്ടി​ക്ക​യ​റി. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം കൊ​ണ്ടു​പോ​കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ശ​ശി ക​യ​ർ​ത്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വാ​ഹ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ള​നാ​ട് ശ​ശി സെ​ക്ര​ട്ട​റി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞി​രു​ന്നു. വൈ​കി​ട്ട് അ​ഞ്ചി​ന് ശേ​ഷം പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ് അ​ന്ന് ശ​ശി​യെ ചൊ​ടി​പ്പി​ച്ച​ത്.

തു​ട​ർ​ന്നാ​ണ് വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ഭാ​ഗ​ത്തു​വ​ച്ച് സെ​ക്ര​ട്ട​റി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞി​ട്ട​ത്. 2024ൽ ​സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മ​ർ​ദി​ച്ച​കേ​സി​ലും വെ​ള്ള​നാ​ട് ശ​ശി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Kerala

ഒരുലക്ഷം രൂപ നൽകിയില്ല; വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

പാ​ല​ക്കാ​ട്: മു​തു​ത​ല കൊ​ടു​മു​ണ്ട​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

കൊ​ടു​മു​ണ്ട സ്വ​ദേ​ശി ഇ​ബ്രാ​ഹിം എ​ന്ന ബാ​വ​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി പ്രേം​ദാ​സ് തീ​യി​ട്ട​ത്. ശേ​ഷം പ്രേം​ദാ​സ് ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ വീ​ടും കാ​റും ബൈ​ക്കും ക​ത്തി ന​ശി​ച്ചു. ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും മാ​ത്ര​മാ​ണ് സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രേം​ദാ​സി​ന് ഇ​ബ്രാ​ഹിം ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ട്. ഇ​ത് ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ഇ​ന്നോ​വ കാ​റി​ന് തീ​യി​ട്ട​ത്.

ഇ​ന്നോ​വ കാ​ർ, ഒ​രു സ്കൂ​ട്ട​ർ എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

Kerala

അ​ധ്യാ​പ​ക​ൻ ശ​കാ​രി​ച്ച​തി​ന് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

കോ​ഴി​ക്കോ​ട്: അ​ധ്യാ​പ​ക​ന്‍ ശ​കാ​രി​ച്ച​തി​ന് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് ര​ക്ഷി​ച്ചു. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷം പ​രി​ധി വി​ട്ട​പ്പോ​ള്‍ അ​ധ്യാ​പ​ക​ന്‍ വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി സ്‌​കൂ​ളി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. കൂ​ട്ടു​കാ​രെ വി​ളി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. അ​വ​ര്‍ അ​ധ്യാ​പ​ക​രെ വി​വ​ര​മ​റി​യി​ച്ചു.

അ​ധ്യാ​പ​ക​ര്‍ ഉ​ട​ന്‍ വ​ട​ക​ര പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. മൊ​ബൈ​ല്‍ ട​വ​ര്‍ പ​രി​ശോ​ധി​ച്ച് ഇ​രി​ങ്ങ​ല്‍ ഭാ​ഗ​ത്താ​ണ് വി​ദ്യാ​ർ​ഥി​യു​ടെ ലൊ​ക്കേ​ഷ​നെ​ന്ന് ക​ണ്ടെ​ത്തി. പോ​ലീ​സെ​ത്തു​മ്പോ​ള്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി. പി​ന്തി​രി​പ്പി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല.

പോ​ലീ​സ് അ​ടു​ത്തേ​ക്ക് ചെ​ന്ന​പ്പോ​ഴേ​ക്കും വി​ദ്യാ​ർ​ഥി പാ​ള​ത്തി​ലൂ​ടെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി. തു​ട​ര്‍​ന്ന് ക​ള​രി​പ്പാ​ട​ത്തു​വ​ച്ച് ട്രെ​യി​ൻ വ​രു​ന്ന​തി​നി​ടെ പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച വി​ദ്യാ​ർ​ഥി​യെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Latest News

Up